ബോധവൽക്കരണ ക്ലാസ്
വെട്ടിപ്പുറം ഗവ. എൽ.പി. സ്കൂളിൽ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും നടത്തി. ടി.എം. മത്തായി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ടൂത്ത്പേസ്റ്റും ബ്രഷും വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോ പ്രസിഡന്റ് ബിജു എസ്. പണിക്കർ, ഡോ. അനിൽ കെ. രാജൻ, സെക്രട്ടറി സി.കെ. സുന്ദരൻ, നിഖിൽ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.